17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണി യാക്കിയ ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്. കരിന്തളം സ്വദേശി ജിതേഷിനെതിരെയാണ് 22, പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ജനുവരി മാസം ഓട്ടോ ഡ്രൈവറായ ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കൊണ്ടുപോയി യുവാവിന്റെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ദേഹാ സ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നീലേശ്വരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

Read Previous

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു 

Read Next

യാത്രക്കാരനെ ആക്രമിച്ച ബസ്സ് ജീവനക്കാരനെതിരെ കേസ്