മത്സ്യതൊഴിലാളി തൂങ്ങി മരിച്ചനിലയിൽ

നീലേശ്വരം : തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി വി പവനൻ 52, വീടിന് മുകളിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. ഇന്നലെ രാത്രിയിൽ മത്സ്യബന്ധനത്തിന് കടലിൽ പോകാൻ വിളിക്കാൻ വന്ന സുഹൃത്താണ് വീടിന് മുകളിലെ ടെറസിൽ വീണ് കിടക്കുന്നത് കണ്ടത് ഉടൻ ബന്ധുക്കളും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ചൂട് കാരണം സാധാരണ ദിവസങ്ങളിൽ വീടിന് മുകളിലെ ടെറസിൽ തന്നെയാണ് ഇദ്ദേഹം ഉറങ്ങാറുള്ളത് ഇന്നലെയും പതിവ് പോലെ ഉറങ്ങാൻ പോയതായിരുന്നു. ഏണിക്കൂടിലെ ഹുക്കിൽ കെട്ടിയ കയർ പൊട്ടി വീണതാവാം എന്ന് സംശയിക്കുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ ഓർക്കുളം അമ്പൂഞ്ഞിയുടെയും പി വി കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ:  വത്സല കെ, മക്കൾ:  വിപിന കെ, വിപിൻകുമാർ കെ, മരുമകൻ അജേഷ് കണിച്ചിറ സഹോദരങ്ങൾ : ചന്ദ്രൻ പി വി (മത്സ്യത്തൊഴിലാളി) മോഹനൻ പി വി (മത്സ്യത്തൊഴിലാളി)പുഷ്‌പ്പ പി വി(ഓർച്ച)സുരേന്ദ്രൻ പി വി (കുവൈറ്റ് )രതി പി വി(ഞണ്ടാടി).

LatestDaily

Read Previous

മടിക്കൈയിൽ ഭാസ്ക്കര കുമ്പളയുടെ പേരിൽ ലോട്ടറി

Read Next

അമ്മയും കുഞ്ഞും ആശുപത്രിക്ക് ഇനിയും മോചനമായില്ല