ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ : രക്തസാക്ഷി ഭാസ്ക്കര കുമ്പളയുടെ പേരിൽ മടിക്കൈയിൽ ബംബർ ലോട്ടറി. ഡിവൈഎഫ്ഐ മടിക്കൈ ഇൗസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് രക്തസാക്ഷിയുടെ പേരിൽ ലോട്ടറി സംഘടിപ്പിച്ചത്. ഒന്നാം സമ്മാനം സ്കൂട്ടിയാണ്. രണ്ടാം സമ്മാനം ഫ്രിഡ്ജും. മൊത്തം 20 പ്രോത്സാഹന സമ്മാനങ്ങൾ വേറെയുമുണ്ട്.
രക്തസാക്ഷിയുെട പേരിലുള്ള ലോട്ടറിയുടെ രീതി ഇങ്ങനെയാണ് : ഭാസ്ക്കര കുമ്പളയുടെ പടം പ്രിന്റ് ചെയ്ത കാർഡ് മടിക്കൈയിലെ ഓരോ വീട്ടിലും വിതരണം ചെയ്തു കഴിഞ്ഞു. പ്രതിമാസം നൂറുരൂപ വാങ്ങി കാർഡിൽ രേഖപ്പെടുത്തും. പ്രദേശത്തെ അഞ്ഞൂറോളം വീടുകളിൽ ഇതിനകം ലോട്ടറി കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ആദ്യ നറുക്കെടുപ്പ് മെയ് 8-ന് ഞായറാഴ്ച നടന്നു. മടിക്കൈ കൊരങ്ങനാടിയിൽ താമസിക്കുന്ന വ്യക്തിക്കാണ് ലോട്ടറി അടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പില്ല.
ഒരു കൂട്ടം യുവതികൾ വീടുകയറിയിറങ്ങിയാണ് ലോട്ടറി കാർഡ് വീടുകളിൽ എത്തിക്കുന്നത്. ഇൗ സ്ത്രീകൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. അഞ്ഞൂറ് വീടുകളിൽ നിന്ന് നൂറുരൂപ വീതം ലോട്ടറിയുടെ പേരിൽ പിരിച്ചെടുത്താൽ മാസം അരലക്ഷം രൂപ ലോട്ടറി നടത്തിപ്പുകാരനായ ഡിവൈഎഫ്ഐ വില്ലേജ് സിക്രട്ടറിയുടെ കൈയ്യിൽ വരുമെന്ന് മടിക്കൈയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു.
മാസം തോറും നറുക്കെടുപ്പുണ്ടെന്ന് ലോട്ടറി തുക വരവുവെക്കുന്ന പാസ്ബുക്കിന്റെ പുറം ചട്ടയിൽ അച്ചടിച്ചിട്ടുണ്ട്. ബംബർ സമ്മാനമായ സ്കൂട്ടിയുടെ നറുക്കെടുപ്പ് 6 മാസങ്ങൾക്ക് ശേഷമായിരിക്കും. അതുവരെ നറുക്ക് വീഴുന്നവർക്ക് ചെറിയ പ്രോത്സാഹന സമ്മാനങ്ങൾ നൽകും. 500 വീടുകളിൽ നിന്ന് പ്രതിമാസം 100 രൂപ വീതം പിരിച്ചെടുത്താൽ മാസം അര ലക്ഷം രൂപ നടത്തിപ്പുകാർക്ക് ലഭിക്കും. ആറുമാസത്തേക്ക് 30 ലക്ഷം രൂപ.
ഇൗയിടെ ഡിവൈഎഫ്ഐ നേതൃത്വത്തിലേക്ക് വന്ന യുവനേതാവാണ് രക്തസാക്ഷിയുടെ പേരിൽ മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോട്ടറിക്ക് രൂപം നൽകിയത്. സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും ലോട്ടറി നടത്തുന്നത് നിയമ വിരുദ്ധവും കുറ്റകരവുമാണ്. കൊലചെയ്യപ്പെട്ട രക്തസാക്ഷിയുടെ പരിൽ ലോട്ടറി നടത്തി പണം സമ്പാദിക്കുന്നത് മറ്റൊരു കുറ്റകൃത്യം കൂടിയാണ്