ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ:ഷവർമ്മ കഴിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ റിമാന്റിലായ മൂന്ന് പ്രതികളെ ചന്തേര പോലീസ് ഹൊസ്ദുർഗ് കോടതിയുടെ അനുമതിയോടെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ചെറുവത്തൂർ ബസ് സ്റ്റാന്റിലെ ഐഡിയൽ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച കരിവെള്ളൂർ കൊഴുമ്മലിലെ ഇ.വി.ദേവനന്ദയാണ് 16, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. അറുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും പ്ലസ് വൺ വിദ്യാർത്ഥിനി മരിക്കുകയും ചെയ്ത സംഭവത്തിൽ കൂൾബാർ മാനേജർ പടന്നയിലെ ടി.അഹമ്മദ് 45, മംഗളൂരു കൊല്ല്യയിലെ മുല്ലോലി അനസ്ഘർ 58, ഷവർമ്മ നിർമ്മാണ തൊഴിലാളി സന്ദേശ് റായ് എന്നിവരാണ് റിമാന്റിലുള്ളത്.
ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമാണ് മൂന്ന് പ്രതികളെയും ചന്തേര പോലീസ് ഹൊസ്ദുർഗ്ഗ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഭക്ഷ്യവിഷബാധയിൽ ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പിലാവളപ്പിൽ കുഞ്ഞഹമ്മദിനെ ഗൾഫിൽ നിന്നും നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം ഊർജ്ജിതമായ ശ്രമം തുടങ്ങി.