ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ന്യായാധിപരുടെ പെരുമാറ്റച്ചട്ടങ്ങൾ തൂത്തെറിയും വിധത്തിൽ ഹൊസ്ദുർഗ്ഗ് കോടതി കവാടത്തിൽ മുൻസിഫ് ആർ.എം. സൽമത്തിന്റെ കൂറ്റൻ ഫ്ലക്സ് കട്ടൗട്ട് ഉയർത്തി. മെയ് 6-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോർട്ട് കോംപ്ലക്സിന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന കവാടത്തിന് മുന്നിൽ മുൻസിഫ് സൽമത്തിന്റെ ചിരിക്കുന്ന വലിയ ചിത്രങ്ങളുള്ള ഒന്നര ആൾപ്പൊക്കത്തിലുള്ള വലിയ രണ്ട് ഫ്ലക്സ് കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ കോടതികളിലേക്ക് ജീവനക്കാരും ഇതര ന്യായാധിപന്മാരും എത്തിത്തുടങ്ങിയതോടെ മുൻസിഫിന്റെ കട്ടൗട്ട് കോടതി ഓഫീസുകളിലും, അഭിഭാഷകർക്കിടയിലും, വലിയ ചർച്ചയായി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന ചിത്രങ്ങൾ പതിച്ചതു പോലുള്ള ഇൗ കട്ടൗട്ടിൽ മുകളിൽ ” ഭാവി ഭാസുരമാകാൻ ഭാവുകങ്ങൾ” എന്നെഴുതിയതിന് താഴെ, മിനിസ്റ്റീരിയൽ സ്റ്റാഫ് മുൻസിഫ് കോടതി, ഹൊസ്ദുർഗ്ഗ് എന്ന് എഴുതിയതിന് താഴെ, ഹൊസ്ദുർഗ്ഗ് മുൻസിഫ് കോടതിയിൽ നിന്ന് ട്രാൻസ്ഫറായി യാത്ര പറയുന്ന ബഹു. മുൻസിഫ് ആർ.എം. സൽമത്തിന് ഹൃദയാശംസകൾ എന്നും വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്.
ന്യായാധിപയുടെ രണ്ട് കട്ടൗട്ടുകളാണ് കോടതി കവാടത്തിൽ സ്ഥാപിച്ചിരുന്നത്. രണ്ട് കട്ടൗട്ടിലും സൽമത്തിന്റെ രണ്ട് വീതം ആക്ഷൻ ചിത്രങ്ങളാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. ഒരു കട്ടൗട്ടിൽ ” കരുത്തുറ്റ കർമ്മശേഷിക്ക് ഹൃദയാശംസകൾ ” എന്നാണ് എഴുതിയിട്ടുള്ളത്. ഇരു കട്ടൗട്ടിലുമുള്ള പടങ്ങൾ രണ്ടും രണ്ട് വീതം ആക്ഷൻ ചിത്രങ്ങളാണ്. കട്ടൗട്ട് കണ്ടവർ കണ്ടവർ ആദ്യം നിനച്ചത് കോടതി ജീവനക്കാരുടെ സംഘടനാ നേതാവായ സ്ത്രീയുടെ ചിത്രമായിരിക്കുമെന്നാണ്. അടുത്തെത്തി ഫ്ലക്സ് വായിച്ചപ്പോഴാണ് എറണാകുളത്തേക്ക് സ്ഥലം മാറിപ്പോകുന്ന മുൻസിഫ് ആർ.എം. സൽമത്തിന്റെ ഭാവി ഭാസുരമാക്കാൻ സ്ഥാപിച്ച കട്ടൗട്ടാണെന്ന്.
കട്ടൗട്ടിന്റെ അടിയിൽ ” മിനിസ്റ്റീരിയൽ സ്റ്റാഫ് മുൻസിഫ് കോടതി ഹൊസ്ദുർഗ്ഗ് എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്. ഹൊസ്ദുർഗ്ഗ് മുൻസിഫ് കോടതിയിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നൊരു സംഘടന നിലവിലില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മുൻസിഫ് കോടതിയിലെ ക്ലാർക്ക് സുഭാഷാണ് മുൻസിഫ് ആർ.എം. സൽമത്തിന് ഹൃദയം കൊണ്ട് ആശംസകൾ നേർന്ന് ഇല്ലാത്ത സംഘടനയുടെ പേരിൽ ഫ്ലക്സിൽ തീർത്ത കൂറ്റൻ കട്ടൗട്ട് കോടതി കവാടത്തിൽ സ്ഥാപിച്ചത്.
സുഭാഷിന് സൽമത്തിന് ഇനി ഹൃദയാശംസകൾ നേരണമെന്നുണ്ടെങ്കിൽ തന്നെ ഒരു ഫ്ലക്സ് മതിയെന്നിരിക്കെ അടുത്തടുത്ത് ആർ.എം. സൽമത്തിന്റെ വ്യത്യസ്ത പടങ്ങൾ ചേർത്ത് രണ്ട് കട്ടൗട്ടുകൾ സ്ഥാപിച്ചത് എന്തിനാണെന്ന് ക്ലാർക്ക് സുഭാഷിന് മാത്രം അറിയാവുന്ന കാര്യമാണ്. ഹൊസ്ദുർഗ്ഗ് കോടതികളുടെ ഏഴുപതിറ്റാണ്ടുകാലത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു യുവ ന്യായാധിപയുടെ കളർ പടം ചേർത്ത യാത്രയയപ്പ് ഫ്ലക്സ് കോടതി പരിസരത്ത് നാലാൾ കാൺകെ സ്ഥാപിച്ചു കാണുന്നത്.