ഹോട്ടലിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 3.5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

പയ്യന്നൂര്‍ : ഹോട്ടലിൽ ഗസ്റ്റ് റിലേഷൻ മാനേജർ തസ്തികയിൽ പത്രപരസ്യം കണ്ട് ഇന്റർവ്യൂവിനെത്തിയ യുവാവിനെ പാർട്ണറാക്കാമെന്ന് വിശ്വസിപ്പിച്ച് 3,33,333 രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കോറോം ചാലക്കോട് സ്വദേശി കണ്ണോത്ത് ഹൗസിൽ അനൂപ്കുമാര്‍ 37, നല്‍കിയ പരാതിയിലാണ് എറണാകുളം മേക്കാട് സ്വദേശികളായ ജൂഡെ ലോപ്പസ്, ഭാര്യ റീന ലോപ്പസ്, മകന്‍ ജെക്സണ്‍  എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞവര്‍ഷം ജനുവരി 26നാണ് പരാതിക്കാസ്പദമായ സംഭവം.എറണാകുളം വെങ്കലയിൽ സുല്‍ത്താന്‍ ഗ്രില്‍ ഹോട്ടലില്‍ ഗസ്റ്റ് റിലേഷന്‍സ് മാനേജര്‍ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് യുവാവ് ഇന്റര്‍വ്യൂവിന് ഹാജരായത്.

പുതുതായി ആരംഭിക്കുന്ന ഹോട്ടലില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച്  ഇന്റര്‍വ്യൂവില്‍ അറിയിച്ച പ്രകാരമാണ് യുവാവ് പണം നല്‍കിയത്. എന്നാല്‍ പിന്നീട് സ്ഥാപനത്തിൽ പങ്കാളിയാക്കുകയോ  പണം തിരിച്ചു നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നുവെന്ന അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശ്വാസ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തത്.

LatestDaily

Read Previous

വാഹനം മറിഞ്ഞ്  അതിഥി തൊഴിലാളി മരിച്ചു

Read Next

ബസ് മറിഞ്ഞതിന് കാരണം അമിത വേഗത