ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം :വൈദ്യുതിത്തൂണുമായി വന്ന വാഹനം മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഒടയഞ്ചാൽ പരപ്പ റോഡിൽ കോളിയാറിൽ പിക്കപ്പ് വാഹനം മറിഞ്ഞ് 32 കാരനായ യുവാവ് മരിച്ചത്. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ഇടത്തോട് നമ്പ്യാർക്കൊച്ചിയിൽ വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു വീണിരുന്നു. ഇവിടേക്ക് വൈദ്യുതിത്തൂണുമായി പോകുകയായിരുന്ന വാഹനമാണ് കോളിയാർ ഇറക്കത്തിൽ മറിഞ്ഞത്. മറിഞ്ഞ വാഹനത്തിൽ നിന്നും ഭാരമേറിയ സിമന്റ് തൂൺ ശരീരത്തിൽ വീണാണ് അതിഥിത്തൊഴിലാളിയായ ബബ്ലു 32, മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 2 പേർ മംഗളൂരുവിലും 3 പേർ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഭാരമേറിയ വൈദ്യുതിത്തൂണുകൾക്കടിയിൽപ്പെട്ട തൊഴിലാളികളെ ഇടത്തോട് നിന്നെത്തിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരുമാണ് പുറത്തെടുത്തത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ബബ്ലു മരിച്ചത്. 2 സിമന്റ് വൈദ്യുതിത്തൂണുകളും 6 തൊഴിലാളികളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വെള്ളരിക്കുണ്ട് എസ്.ഐ. വിജൻ കുഴിങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് തുടർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.