സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി

പയ്യന്നൂര്‍ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമമായ  കാപ്പ ചുമത്തി പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തു. കരിവെള്ളൂര്‍ തെരുവിലെ കെ.സജീഷിനെയാണ് 39, ഗുണ്ടാനിരോധന നിയമമായ കാപ്പ ചുമത്തി പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.സർക്കാർ ഉത്തരവു പ്രകാരം പോലീസ് റിപ്പോർട്ട് നൽകി ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കലക്ടരുടെ അനുമതി പ്രകാരമാണ് അറസ്റ്റു ചെയ്തത് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു

അക്രമ കേസുകളിലും വധശ്രമക്കേസിലും പോക്‌സോ കേസിലും ഇദ്ദേഹം പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ മാർച്ച് 11ന് രാത്രി കരിവെള്ളൂര്‍ തെരു മഠപ്പള്ളി സോമേശ്വരി ക്ഷേത്രം ഭാരവാഹിയായ വടക്കേ മണക്കാട്ടെ ടി.ടി.വി.പവിത്രനെ 45, ആക്രമിച്ച വധശ്രമ കേസിലും പ്രതിയായ ഇയാൾ ഹൈക്കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യമെടുത്ത് പുറത്തിറങ്ങിയതായിരുന്നു.

Read Previous

പതിനാറുകാരന് കത്തിക്കുത്തേറ്റു

Read Next

തർബ്ബീയത്തൂൽ ഇസ്ലാം സഭ ഭാരവാഹികളും വഖഫ് ബോർഡും തമ്മിൽ പോര്