ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : വഖഫ് റിസീവർ ചുമതലയേറ്റതിന് പിന്നാലെ നീലേശ്വരം തർബിയത്തൂൽ ഇസ്ലാം സഭയുടെ ഓഫീസ് പൂട്ടി ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ സ്ഥലം വിട്ടു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ തർബിയത്തൂൽ ഇസ്ലാം സഭയുടെ ഓഫീസാണ് ജമാഅത്ത് കമ്മിറ്രി പ്രസിഡണ്ട് സി.കെ.അബ്ദുൽ ഖാദർ, സെക്രട്ടറി ടി.സുബൈർ എന്നിവർ ചേർന്ന് പിടികൂടിയത്.
വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നാണ് തർബ്ബീയത്തൂൽ ഇസ്ലാം സഭയുടെ ദൈംനംദിന കാര്യങ്ങളുടെ മേൽനോട്ടത്തിനായി ഏപ്രിൽ 29 ന് വഖഫ് ഇൻസ്പെക്ടർ ടി.കെ.റഫീഖ് ചുമതലയേറ്റത്. വഖഫ് ബോർഡ് ഓഫീസർ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ജമാ അത്ത് ഭാരവാഹികൾ ഓഫീസ് പൂട്ടിയത്.
അഴിമതിയാരോപണങ്ങടക്കമുള്ള വിഷയത്തിൽ വഖഫ് ട്രൈബ്യൂണലിന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് തർബ്ബിയത്തൂൽ ഇസ്ലാം സഭയ്ക്ക് വഖഫ് ബോർഡിന്റെ മൂക്കുകയർ വീണത്. വഖഫ് ട്രൈബ്യൂണലിനെ ധിക്കരിച്ചാണ് ജമാ ്ത്ത് ഭാരവാഹികൾ ഓഫീസാ പൂട്ടിയത്.
കഴിഞ്ഞ ദിവസം ഓഫിലെത്തിയ വഖഫ് ബോർഡ് ഇൻസ്പെക്ടർ ഓഫീസ് പൂട്ടിയത് കണ്ടതിനെത്തുടർന്ന് വാതിലിൽ നോട്ടീസ് പതിച്ചു. ജമാഅത്ത് കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകൾ അടിയന്തിരമായി വഖഫ് ബോർഡ് ഇൻസ്പെക്ടർക്ക് സമർപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.