പതിനാറുകാരന് കത്തിക്കുത്തേറ്റു

ബേക്കൽ: പള്ളിക്ക് മുമ്പിലുണ്ടായ തർക്കത്തിൽ 16 കാരനെ കുത്തിപരിക്കേൽപ്പിച്ചതിന് നാലുപേർക്കെതിരെ വധശ്രമത്തിന് കേസ്. ഇന്നലെ പകൽ 12 മണിക്ക് കുണിയ ബിലാൽ പള്ളിക്ക് മുന്നിലാണ് 16 കാരന് കുത്തേറ്റത്. കുണിയയിലെ മജീദിന്റെ മകൻ മൻസൂറിനെയാണ് നാലംഗസംഘം കുത്തി പരിക്കേൽപ്പിച്ചത്. മൻസൂറിന്റെ ചന്തിക്കും വയറിനുമാണ് കുത്തേറ്റത്.

സംഭവത്തിൽ കുണിയയിലെ മജീദ്, ഖാദർ, അജ്മൽ, അബ്ദുള്ള എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് വധശ്രമമടക്കമുള്ള  വകുപ്പുകൾ പ്രകാരം കേസെടുത്തത്. മൻസൂറിന്റെ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ  പിതാവുമായി വഴക്കിടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മൻസൂറിന് കുത്തേറ്റത്.

LatestDaily

Read Previous

ലോഡ്ജിലെ പെൺവാണിഭം : 3 പേർ റിമാന്റിൽ 

Read Next

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി