ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ : ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഏപ്രിൽ 24-നാണ് ബന്തടുക്ക പടുപ്പ് ആനക്കല്ല് സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. ആനക്കല്ലിലെ ഗോപാലൻ – പത്മാവതി ദമ്പതികളുടെ മകൻ ജി. നിധീഷ് 28, സഞ്ചരിച്ചിരുന്ന കെ.എൽ. 14 വി. 4491 നമ്പർ ബൈക്കിലാണ് കെ.എൽ 60 എം. 8022 നമ്പർ കാറിടിച്ചത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിധീഷ് ഇന്നലെ രാത്രിയിലാണ് മരിച്ചത്. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. നിഷ്മ, നിധിൻ രാജ് എന്നിവർ സഹോദരങ്ങളാണ്.
732