ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി : സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കെ.ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ റിമാൻറിലായി ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഗോപാല പേട്ട സുനേഷ് നിവാസിൽ എം.സുനേഷ് എന്ന മണിക്കാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉപാധികളോടെ ജാമ്യം നൽകിയത്. മറ്റ് പ്രതികളായ കെ.വി.വിമിൻ, അമൽ മനോഹരൻ, സി.കെ.അശ്വന്ത്, സി.കെ.അർജുൻ, ദീപക് സദാനന്ദൻ, കെ.അഭിമന്യു, പി.കെ.ശരത്ത്, ആത്മജ് അശോകൻ എന്നിവർക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഒന്നാം പ്രതി ലിജേഷ് ഒഴികെ ഇതിനകം ജാമ്യത്തിനായി ഹരജിസമർപ്പിച്ച മറ്റുള്ളവരുടെ അപേക്ഷ മേയ് 3 ലേക്ക് മാറ്റി ഇക്കഴിഞ്ഞ ഫിബ്രവരി 21 ന് പുലർച്ചെ ഒന്നരയോടെയാണ് കടൽ പണി കഴിഞ്ഞ് തിരിച്ചെത്തിയ സി.പി.എം.പ്രവർത്തകനെ സ്വന്തം വീട്ടുമുറ്റത്ത് ആർ.എസ്.എസ്, ബി.ജെ.പി. സംഘം അക്രമിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നത്.
ഹരിദാസന്റെ ഇടത് കാൽ അക്രമികൾ വെട്ടിയെറിഞ്ഞിരുന്നു. ഇന്ന് ജാമ്യം ലഭിച്ച മൂന്നാം പ്രതിയാണ് ഹരിദാസന്റെ യാത്രാവിവരങ്ങൾ കൊലയാളി സംഘത്തലവന് നൽകിയതെന്നാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.