തർബ്ബീയത്തുൽ ഇസ്്ലാം സഭയ്ക്ക് വഖഫ് ബോർഡിന്റെ മൂക്കുകയർ

ടി. കെ റഫീഖ്

ടി. കെ റഫീഖ്

നീലേശ്വരം : നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ റിസീവറായി വഖഫ് ഇൻസ്പെക്ടർ ചുമതലയേറ്റു. വഖഫ് ബോർഡിന്റെ  കാസർകോട് എക്സ്റ്റൻഷൻ കൗണ്ടർ ഇൻസ്പെക്ടർ ടി.കെ. റഫീഖാണ് ഇന്ന് രാവിലെ റിസീവറായി ചുമതലയേറ്റത്. തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ ജനറൽബോഡി തെരഞ്ഞെടുപ്പ്, വരവ്-ചെലവ് കണക്കുകൾ എന്നിവയെച്ചൊല്ലി ജമാഅത്ത് കമ്മിറ്റിയിൽ തർക്കങ്ങളുണ്ടായിരുന്നു. ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാരോപിച്ച് ജമാഅത്ത് നിവാസികളിൽ ഒരു വിഭാഗം വഖഫ് ബോർഡിനെയും കോടതിയെയും സമീപിച്ചിരുന്നു.

തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ കീഴിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ പള്ളി നിർമ്മാണത്തിൽ അഴിമതി നടന്നതായും എതിർ വിഭാഗം ആരോപിക്കുന്നു. അഴിമതിയോരോപണമടക്കമുള്ള വിഷയങ്ങളെത്തുടർന്നാണ് തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ ഭരണകാര്യങ്ങളിൽ വഖഫ് ബോർഡ് ഉദ്യോഗസ്ഥന്റെ നിരീക്ഷണമേർപ്പെടുത്തി വഖഫ്  ട്രൈബ്യൂണലിന്റെ വിധിയുണ്ടായത്.

വഖഫ് ട്രൈബ്യൂണൽ വിധിയോടെ തർബ്ബീയത്തുൽ ഇസ്്ലാം സഭയ്ക്ക് വഖഫ് ബോർഡ് റിസീവറുടെ നിയന്ത്രണമുണ്ടാകും. ജമാഅത്ത് കമ്മിറ്റിയുടെ എല്ലാ പരിപാടികൾക്കും ഇനി മുതൽ റിസീവറുടെ അനുമതി വാങ്ങിക്കണം. പൊതുചടങ്ങുകൾ നടത്തുന്നതിൽപ്പോലും ഇൗ നിയന്ത്രണങ്ങളുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും വഖഫ് ബോർഡ് റിസീവറുടെ അനുമതി വേണം. തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെയും ജമാഅത്ത് കമ്മിറ്റിയുടെയും തുടർ പ്രവർത്തനങ്ങളെല്ലാം ഇന്ന് മുതൽ വഖഫ് ബോർഡ് പ്രതിനിധിയുടെ നിയന്ത്രണത്തിന് കീഴിലായിരിക്കും.

LatestDaily

Read Previous

ടി. പത്മനാഭന്റെ കഥകൾ ശ്രേഷ്ഠം : ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള

Read Next

ഹരിദാസ് വധം: ഒരാൾക്ക് ജാമ്യം, 8 പേരുടെ അപേക്ഷ തള്ളി