ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : യുവഭർതൃമതിയുടെ സെൽ ഫോണിലേക്ക് ബാങ്ക് സിക്രട്ടറി അയച്ച ലൈംഗിക സന്ദേശം കൊടക്കാട് ചെറുവത്തൂർ ചന്തേര പ്രദേശങ്ങളിൽ നാട്ടുകാരിൽ പടർന്നു പിടിച്ചു. കൊടക്കാട് സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറിയാണ് കൂക്കാനം കോളനിയിൽ താമസിക്കുന്ന പാർട്ടി പ്രവർത്തകയായ യുവഭർതൃമതിക്ക് വാട്ട്സാപ്പിൽ ലൈംഗിക സന്ദേശം തൊടുത്തുവിട്ടത്.
” നീ എന്താണ് എന്നെ വിളിക്കാതിരുന്നത് – ?.” ചിലപ്പോൾ വിളിച്ചിട്ടുണ്ടാകും…..ന്നാലും ഒന്ന് ടച്ച് ചെയ്ത് എന്നെ വിളിക്കണ്ടേ-?” എന്ന് യുവ ഭർതൃമതിയോട് ചോദിച്ച ബാങ്ക് സിക്രട്ടറി, നീ…..വീട്ടിൽ എത്തിയോടീ…..വിശേഷങ്ങൾ ?. ഗുഡ്മോണിംഗ് ഡിയർ. അൽഫാം ഉണ്ട്. ഫുഡ് ഉണ്ട് നീ വരുന്നോ-?. ഞാൻ കൂട്ടാൻ വരാം…എന്നൊക്കെയുള്ള സന്ദേശവും നൽകുന്നുണ്ട്. ” എന്താണ് ഇൗ ടച്ച് ചെയ്തു വിളി….”എന്ന മറ്റൊരാളോടുള്ള ഭർതൃമതിയുടെ ചോദ്യവും…….എനിക്കയാളുടെ റിസ്ക്കേ..വേണ്ട എന്ന യുവതിയുടെ ശബ്ദവും നാട്ടുകാരിൽ പടർന്നു.
സിപിഎം കൂക്കാനം സെക്കൻഡ് എൽസിയംഗമാണ് ബാങ്ക് സിക്രട്ടറി. കൊടക്കാട് ബാങ്കിന്റെ പുത്തൻ ഓഡിറ്റോറിയം മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്നോളം ബാങ്ക് ശാഖകളുടെ പ്രധാന ഓഫീസ് സിക്രട്ടറിയാണ് നാൽപ്പത്തിയാറുകാരനായ സിക്രട്ടറി. കൊടക്കാട് കോളനിയിൽ നിന്ന് 30 സിപിഎം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നത് ഇൗയിടെയാണ്. ഇതേത്തുടർന്ന് കോളനി പാർട്ടി ബ്രാഞ്ചിന്റെ ചുമതല നൽകിയത് ഇദ്ദേഹത്തിനാണ്.
യുവഭർതൃമതി താമസം ഇൗ കോളനിയിലാണ്. നേരത്തെ കോളനിയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ മാറ്റിയാണ് കോളനി ബ്രാഞ്ചിന്റെ ചുമതല എൽ.സി. അംഗമായ ബാങ്ക് സിക്രട്ടറിക്ക് നൽകിയത്.
സഹകരണ ബാങ്കുകൾ വഴി അർബ്ബുദ രോഗികൾക്ക് നൽകേണ്ട ധനസഹായ അപേക്ഷകൾ കൃത്യസമയത്ത് തീരുമാനത്തിന് മുകളിലേക്ക് അയച്ചുകൊടുക്കാത്തതുമൂലം കൊടക്കാട് പ്രദേശത്തെ നിർദ്ദനരായ കാൻസർ രോഗികൾ പലർക്കും സർക്കാർ ധനസഹായം ലഭിച്ചില്ലെന്ന പരാതി ബാങ്ക് സിക്രട്ടറിക്കെതിരെ കൊടക്കാട് പ്രദേശത്ത് കത്തിപ്പടരുന്നതിനിടയലാണ് യുവഭർതൃമതിക്ക് സിക്രട്ടറി അയച്ച ലൈംഗിക സന്ദേശം സമൂഹ മാധ്യമങ്ങളിൽ പടർന്നു പിടിച്ചത്.