ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വിദ്യാർത്ഥിയുടെ അപകട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂളിന് സമീപം നിട്ടടുക്കത്തെ യുവാവാണ് കഴിഞ്ഞ ദിവസം മംഗളൂരു ഉപ്പിനങ്ങാടിയിൽ വാഹനാപകടത്തിൽ മരിച്ചത്. നിട്ടടുക്കത്തെ പരേതനായ സതീഷ് റാവുവിന്റെയും പ്രവാസിയായ പ്രീതിയുടെയും മകനായ പ്രജുലാണ് 21, ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഉപ്പിനങ്ങാടിയിൽ പ്രജുൽ സഞ്ചരിച്ച ബൈക്കിന് പിറകിലാണ് ടിപ്പർ ലോറിയിടിച്ചത്. സംഭവം നേരിൽക്കണ്ട പരിസരവാസികൾ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംഎൽടി വിദ്യാർത്ഥിയാണ് പ്രജുൽ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. പ്രജുലിന്റെ മാതാവ് പ്രീതി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.
608