ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കായികാധ്യാപകനെ സസ്പെന്റ് ചെയ്തു. പെരിയ ഗവൺമെന്റ് ഹൈസ്കൂളിലെ കായികാധ്യാപകൻ എം.തമ്പാനെയാണ് കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
പെരിയ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ എം.തമ്പാൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. പെൺകുട്ടികളെ ചേർത്തു നിർത്തി സെൽഫിയെടുക്കുക, പെൺകുട്ടികൾ ഇരിക്കുന്ന സ്ഥലങ്ങളിൽ പോയി അവരുടെ ഇടയിൽ കയറിയിരിക്കുക, വാട്സ് ആപ്പിൽ വിദ്യാർത്ഥിനികളുടെ ഫോട്ടോ ആവശ്യപ്പെടുക മുതലായവയായിരുന്നു അധ്യാപകന്റെ വിനോദം.
അധ്യാപകന്റെ ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർത്ഥിനികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും രക്ഷിതാക്കൾ വിവരം സ്കൂളിലറിയിക്കുകയുമായിരുന്നു 4 രക്ഷിതാക്കളാണ് ഇത്തരത്തിൽ തമ്പാനെതിരെ പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയത്. ഇതേതുടർന്ന് പ്രധാനാധ്യാപിക വകുപ്പ് അധികൃതർക്ക് കത്തയക്കുകയും തുടർന്ന് കാഞ്ഞങ്ങാട് ഡി.ഇ.ഒയ്ക്ക് അന്വേഷണ ചുമതല നൽകുകയുമായിരുന്നു.
കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ റിപ്പോർട്ട് പ്രകാരം കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി.പുഷ്പയാണ് എം.തമ്പാനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. തമ്പാൻ ഏറ്റവുമൊടുവിൽ ജോലി ചെയ്തിരുന്നത് കടമ്പാർ ഗവൺമെന്റ് യു.പി. സ്ക്കൂളിലായിരുന്നു.