കൊലക്കേസ് പ്രതിയുടെ വീട്ടു വരാന്തയിൽ റീത്ത്

പാലയാട് രവി

തലശ്ശേരി : കൊലക്കേസിൽ റിമാൻറിലായി ജയിലിൽ കഴിയുന്ന ബി.ജെ.പി ബൂത്ത് പ്രസിഡണ്ടിന്റെ വീട്ടു വരാന്തയിൽ റീത്തുകളും ചന്ദനത്തിരികളും. പുന്നോലിലെ സി.പി.എം.പ്രവർത്തകൻ കെ.ഹരിദാസൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായി റിമാന്റിലുള്ള ഗോപാല പേട്ടയിലെ എം.സുനേഷ് എന്ന മണിയുടെ സുനേഷ് നിവാസിന്റെ വരാന്തയിൽ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് അപായ മുന്നറിയിപ്പ് വസ്തുക്കൾ കാണപ്പെട്ടത്.

രാത്രി വൈകി വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ഇവ കണ്ടത്. റീത്ത് വെച്ചത് സി.പി.എം സംഘമാണെന്നും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ഇവർ മന: പൂർവ്വം സംഘർഷത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു.

Read Previous

പ്രത്യാശയ്ക്കൊപ്പം  ആശങ്കയും

Read Next

യുവതിക്ക് ബാങ്ക് സിക്രട്ടറിയുടെ ലൈംഗിക സന്ദേശം