എംഡിഎംഏയുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : സ്കൂട്ടറിൽ എംഡിഎംഏ ലഹരി മരുന്നുമായി സഞ്ചരിക്കുന്നതിനിടെ പിടിയിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷ് നടത്തിയ പരിശോധനയിലാണ് ഐങ്ങോത്ത് നിന്നും എംഡിഎംഏ പിടികൂടിയത്. പടന്നക്കാട് ഞാണിക്കടവ് മയ്യത്ത് റോഡിലെ അഫ്സൽ മൻസിലിൽ അബ്ദുള്ളയുടെ മകൻ കെ. ഹാരിസിനെയാണ് 30, സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷും സംഘവും പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് 1.50 നാണ് ഹാരിസ് ഐങ്ങോത്ത് പിടിയിലായത്. യുവാവിന്റെ പക്കൽ നിന്നും 3.470 ഗ്രാം എംഡിഎംഏയാണ് പോലീസ് പിടിച്ചെടുത്തത്. ഹാരിസ് സഞ്ചരിച്ച കെ. എൽ 60 ജി 5233 നമ്പർ സുസുക്കി സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസിൽ 4 കേസുകൾ  വേറെയുമുണ്ട്.

Read Previous

ഹോട്ടൽ തകർത്ത സംഭവത്തിൽ കേസ്സില്ല

Read Next

പുല്ലൂർ കവർച്ച : സഹോദരങ്ങൾ അറസ്റ്റിൽ