ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ : അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത കവർച്ചാ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. പുല്ലൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച ചെയ്ത കേസ്സിൽ പ്രതികളായ മംഗളൂരു സ്വദേശികളാണ് അറസ്റ്റിലായത്. മംഗളൂരു കടുമോട്ടയിലെ മൂസബ്യാരിയുടെ മക്കളായ പസവദ നസീർ എന്ന നുസയിർ, സഹോദരൻ സിദ്ധിഖ് എന്നിവരെയാണ് പുല്ലൂർ കവർച്ചാ കേസിൽ അമ്പലത്തറ എസ്ഐ, മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാസർകോട് സൈബർ സെല്ലിന്റെയും, ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം, ബേക്കൽ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കവർച്ചാ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ മറ്റൊരു കേസിലകപ്പെട്ട് മംഗളൂരു ജില്ലാ ജയിലിൽ റിമാന്റിലാണ്. മംഗളൂരു പോലീസിനെ ആക്രമിച്ച് 2 തവണ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും ഇവർക്കെതിരെ കേസുണ്ട്.
മംഗളൂരുവിൽ റിമാന്റിലുള്ള പ്രതികളെ കോടതിയുടെ അനുമതി പ്രകാരം അമ്പലത്തറ പോലീസ് കസ്റ്റഡിയിൽ വാങ്ങി ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് മംഗളൂരു, പുല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ഏഎസ്ഐമാരായ സന്തോഷ്കുമാർ, ലക്ഷ്മി നാരായണൻ, സിപിഒ രതീഷ്, ഡ്രൈവർ സുജിത്ത് തുടങ്ങിയരുടെ സംഘമാണ് കേസന്വേഷിക്കുന്നത്.