രേഷ്മയുടെ വീടിന് പോലീസ് കാവൽ

തലശേരി : പുന്നോലിലെ സി.പി.എം.പ്രവർത്തകൻ ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിവിൽ കഴിയാൻ താമസ സൗകര്യം നൽകിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പി.എം രേഷ്മയുടെ 42, അണ്ടലൂരിലെ താമസസ്ഥലം   പോലീസ് കാവലിൽ. രേഷ്മയുടെ പിണറായി പാബ്യാല മുക്കിലുള്ള വീട് ബോംബെറിഞ്ഞ് ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് അണ്ടലൂരിൽ സി.പി.എം. ശക്തികേന്ദ്രത്തിലുള്ള വീടിന് സുരക്ഷ ശക്തിപ്പെടുത്തിയത്.

10 ഓളം പൊലിസുകാരാണ് വീട്ടു പരിസരത്ത് രാപ്പകൽ കാവൽ നിൽക്കുന്നത്. കഴിഞ്ഞദിവസമാണ്  അധ്യാപികയ്ക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.  കേസില്‍ കുറ്റപത്രം  സമര്‍പ്പിക്കുന്നതുവരെ മൂന്നാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം, രണ്ടാഴ്ച വരെ ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ജാമ്യ ഉപാധികളുണ്ട്.

കൂടാതെ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ വധഗൂഢാലോചന നടത്തിയ പി. നിജിന്‍ ദാസിനെ 38, ഒളിവില്‍ കഴിയാനായി വീട് ഏര്‍പ്പെടുത്തിക്കൊടുത്തെന്നായിരുന്നു രേഷ്മയ്‌ക്കെതിരേയുള്ള കേസ്. ഇതിനിടെ കഴിഞ്ഞ ദിവസം രേഷ്മയുടെ പിണറായി പാണ്ഡ്യാലമുക്കിലെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടയിൽ  അറസ്റ്റിലായ നിജിൽ ദാസിന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. യുവാവ് റിമാന്റിലാണുള്ളത്.

LatestDaily

Read Previous

വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ

Read Next

പട്ടാക്കാലിൽ വീട് കുത്തി തുറന്ന് കവർച്ച