ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് വിഷൻ വേനൽമഴ സീസൺ–5 ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ കാഞ്ഞങ്ങാട് രണ്ട് പുത്തൻ വ്യാപാര സ്ഥാപനങ്ങൾ മുന്നോട്ടു വന്നു. വസ്ത്രവ്യാപാര സ്ഥാപനം ശോഭിക വെഡിംഗ്സ് ലേറ്റസ്റ്റ് വേനൽമഴ കാണാനെത്തുന്ന പ്രേക്ഷകർക്ക് ശോഭികയുടെ 1500 പ്രിവിലേജ് കാർഡുകൾ സൗജന്യമായി വിതരണം ചെയ്യും. ഈ പ്രിവിലേജ് കാർഡ് കൗമ്പ്യൂട്ടർ അക്കൗണ്ടിൽ 500 രൂപ ശോഭികയുടേതായി നേരത്തെ ഡിപ്പോസ്റ്റ് ചെയ്യും.
പ്രിവിലേജ് കാർഡുമായി പിന്നീട് ശോഭികയിൽ എത്തുന്നവരുടെ ഇടപാടുകളിൽ വാങ്ങുന്ന സാധനങ്ങൾക്ക് കണക്കാക്കി പോയിന്റുകൾ കയറും. പോയിന്റ് തുകകൾ കൂടുന്നതിനനുസരിച്ചുള്ള തുകയ്ക്ക് പ്രിവിലേജ് കാർഡ് ഉപയോഗിച്ച് പിന്നീട് ശോഭികയിൽ നിന്നു തന്നെ പർച്ചേസ് നടത്താവുന്നതാണ്. വേനൽമഴയ്ക്കെത്തുന്ന കാണികൾക്ക് ആയിരം കുപ്പി സീൽ ചെയ്ത മിനറൽ കുടിനീരും ശോഭിക സദസ്സിൽ വിതരണം ചെയ്യും.
കാഞ്ഞങ്ങാട്ട് അടുത്തിടെ ആരംഭിച്ച ഷോപ്പിറിക്സ് സ്ഥാപനം വേനൽമഴയ്ക്കെത്തുന്ന കാണികൾക്ക് 200 രൂപയുടെ ആയിരം പ്രിന്റഡ് കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യും. വൗച്ചറുകൾ പിന്നീട് ഷോപ്രിക്സിൽ എത്തിച്ച് നടത്തുന്ന പർച്ചേസിംഗിൽ ഈ കൂപ്പണുകളുടെ തുക കുറച്ചുകൊടുക്കും. മൊത്തം രണ്ടുലക്ഷം രൂപയുടെ കൂപ്പണുകളാണ് വേനൽമഴയ്ക്കെത്തുന്ന പ്രേക്ഷകർക്ക് ഷോപ്രിക്സ് നൽകാൻ തീരുമാനിച്ചത്. പെരുന്നാൾ പിറ്റേന്ന് മെയ് 3–ന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ബേക്കൽ കടൽതീരത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള റെഡ്മൂൺ ബീച്ചിലാണ് വേനൽമഴ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നത്.
പരിപാടിയിൽ മുഖ്യ ആകർഷണം മഴവിൽ മനോരമ ചാനലിൽ വീട്ടമ്മമാരുടെ ഇഷ്ടഹാസ്യ വിനോദമായ എട്ടംഗ ടീം അവതരിപ്പിക്കുന്ന മറിമായം പരിപാടിയാണ്. ബംഗളൂരു ഓഷ്യൻ കിഡ്സ് ടീം നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും സിനിമ പിന്നണി ഗായകൻ മിഥുൻ ജയരാജും പിന്നണി ഗായിക ശ്രേയ ജയദീപും യുവഗായിക സജ്ജലി സലീമും വേനൽമഴയിൽ പാടും.