വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വൃദ്ധയെ  കിണറ്റിൽ മരിച്ച നിലലയിൽ കണ്ടെത്തി.അതിയാമ്പൂരിൽ ഇന്ന് രാവിലെയാണ് 82 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് അഗ്നിനി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്.

അതിയാമ്പൂരിലെ പരേതനായ രാമചന്ദ്രയുടെ ഭാര്യ ജെന്നിഭായിയെയാണ് 82, വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ : അശോകൻ, പ്രേമ, രമേശൻ, പരേതനായ കമലാക്ഷൻ. മരുമക്കൾ : പുഷ്പ, സിന്ധു, നാരായണൻ, സുലോചന. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

വീട്ടമ്മ കാറിടിച്ച് മരിച്ചു

Read Next

രേഷ്മയുടെ വീടിന് പോലീസ് കാവൽ