മകളെ ഗർഭിണിയാക്കിയ സ്വന്തം പിതാവ് പിടിയിൽ

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സ്വന്തം പിതാവ് പോലീസ് കസ്റ്റഡിയിൽ. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പിതാവിന്റെ പീഡനത്തിനിരയായി ഗർഭിണിയായത്. ഉദര വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്.

ഇതേത്തുടർന്ന് ആശുപത്രി അധികൃതർ വിവരം ഹോസ്ദുർഗ്ഗ് പോലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. മകളെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ പിതാവ് മംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. അതിനിടെയാണ് ഹോസ്ദുർഗ്ഗ് പോലീസ് പിതാവിനെ കസ്റ്റഡയിലെടുത്തത്. പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയതായി സംശയിക്കുന്നു.

ഗുരുതരമായ രക്തസ്രാവത്തെത്തുടർന്ന് കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ 47കാരനായ പിതാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ്  പോക്സോ നിയമ പ്രകാരം കേ സെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

പ്രതിയെ ഒളിപ്പിച്ച വീടിന് ബോംബേറ്

Read Next

പ്രതിയെ ഒളിപ്പിച്ച അധ്യാപിക രേഷ്മ അറസ്റ്റിൽ