ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്ന: പടന്നയിൽ വാഹന പരിശോധനയ്ക്കിടെ എംഡിഎംഏയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ ഇന്നലെ പടന്നയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 4.20 ഗ്രാം എംഡിഎംഏ രാസലഹരി മരുന്ന് പിടികൂടിയത്.
സൈക്കിളിൽ എംഡിഎംഏയുമായെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരെയാണ് ചന്തേര ഐപി, യും സംഘവും പിടികൂടിയത്. കെ.എൽ.60 എൻ 8413 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച പടന്ന കാവുന്തലയിലെ അബ്ദുള്ളയുടെ മകൻ സി.എച്ച്. അബ്ദുൾ റഹ്മാൻ 32, എം.കെ. അബ്ദുൾ ലത്തീഫിന്റെ മകൻ ബി.ജെ. റാഷിദ് എന്നിവരുടെ പക്കൽ നിന്നാണ് പോലീസ് 2.70 ഗ്രാം എംഡിഎംഏ പിടികൂടിയത്.
പടന്ന തെക്കേക്കാട്ടെ മുസമ്മിലാണ് വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടത്. മുസമ്മിൽ സഞ്ചരിച്ചിരുന്ന കെ. എൽ 60 എച്ച് 2030 നമ്പർ വാഹനത്തിൽ നിന്നും പോലീസ് 1.50 ഗ്രാം എംഡിഎംഏ കണ്ടെടുത്തു. അഹ്ദുൾ റഹ്മാന്റെ കയ്യിൽ നിന്നും 1.50 ഗ്രാം എംഡിഎംഏ യും, ബി.ജെ. റാഷിദിന്റെ പക്കൽ നിന്ന് 1.20 ഗ്രാം എംഡിഎംഏയുമാണ് പിടികൂടിയത്.
ഇവരിൽ റാഷിദിനെതിരെ ചന്തേര പോലീസിൽ വേറെയും കേസ് നിലവിലുണ്ട്. മൂന്ന് മാസങ്ങൾക്ക് മുമ്പ് പടന്ന വണ്ണാത്തൻ മുക്കിൽ തോക്കടക്കമുള്ള സാധനങ്ങൾ ഉപേക്ഷിച്ച സംഭവത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ബി.ജെ റാഷിദ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എംഡിഎംഏ പിടികൂടിയ പോലീസ് സംഘത്തിൽ ചന്തേര ഐപി, പി. നാരായണൻ, എസ്ഐ, എം.വി. ശ്രീദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു വെള്ളൂർ എന്നിവരാണുണ്ടായിരുന്നത്.