നോമ്പിനിടയിൽ നീറ്റലായി വീട്ടമ്മയുടെ മരണം

നീലേശ്വരം : തൊണ്ടയിൽ പ്രാണി കുരുങ്ങി വീട്ടമ്മ മരിച്ച സംഭവം റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ദു:ഖഛായ നൽകി. ഇന്നലെ  പുലർച്ചെയാണ് നീലേശ്വരം ചിറപ്പുറത്ത് റംസാൻ വ്രതാനുഷ്ഠാനത്തിന് തയ്യാറെടുക്കുന്നതിനിടെ യുവതി തൊണ്ടയിൽ പ്രാണി കുരുങ്ങി മരിച്ചത്. റംസാൻ നോമ്പിന് മുമ്പായി പുലർച്ചെയുള്ള അത്താഴം കഴിക്കാൻ എഴുന്നേൽക്കുന്നതിനിടെയാണ് ചിറപ്പുറത്തെ മരവ്യാപാരി നൗഷാദിന്റെ ഭാര്യ സമീറ 36, തൊണ്ടയിൽ പ്രാണി കുരുങ്ങി മരിച്ചത്.

ഉറക്കമെഴുന്നേൽക്കുമ്പോൾ തന്നെ  ശ്വാസ തടസ്സമനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ഉറക്കത്തിനിടെ വായ്ക്കകത്ത് കയറിയ പ്രാണി ഇവരുടെ ശ്വാസനാളത്തിൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി  ചിറപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ  മറവ് ചെയ്തു. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേത ചിറപ്പുറത്തെ മാഹിൻ – മറിയം ദമ്പതികളുടെ മകളാണ്. മക്കൾ : മുഹമ്മദ് ഹസ്സൻ, ഷഹാന മർവ്വ.

LatestDaily

Read Previous

പോക്സോ : പഴ വ്യാപാരി അറസ്റ്റിൽ

Read Next

ലേറ്റസ്റ്റ്  പത്രമാപ്പീസിന്  കല്ലെറിഞ്ഞ മാമു ഷാജിക്കെതിരെ കേസ്