പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു

ബേക്കൽ : പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്കാണ് പെരിയ പുളിക്കൽ അരങ്ങനടുക്കത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരങ്ങനടുക്കത്തെ ബാബു-ലത ദമ്പതികളുടെ മകൻ ബബീഷാണ് 16, ഇന്നലെ വീട്ടിനുള്ളിൽ അടുക്കളയിൽ തൂങ്ങി മരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.  ബബീഷ് പെരിയ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. ഭവിത്ത്, ഭവിത എന്നിവർ സഹോദരങ്ങളാണ്.

Read Previous

ലേറ്റസ്റ്റ്  പത്രമാപ്പീസിന്  കല്ലെറിഞ്ഞ മാമു ഷാജിക്കെതിരെ കേസ്

Read Next

പ്രതിയെ ഒളിപ്പിച്ച വീടിന് ബോംബേറ്