ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരത്തിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായിട്ടുള്ള കോട്ടച്ചേരിയിലെ ട്രാഫിക് സർക്കിളിൽ ഗതാഗതക്കുരുക്കിന് മേമ്പൊടിയായി ചരക്ക് ലോറികളും. രാവിലെ ഗതാഗത കുരുക്ക് ഏറ്റവുമധികമുള്ള സമയങ്ങളിലാണ് ട്രാഫിക്ക് സർക്കിളിന് സമീപത്തെ പലചരക്ക് കടകളിലേക്ക് ചരക്കിറക്കാൻ ലോറികൾ എത്തുന്നത്.
ട്രാഫിക് സർക്കിളിൽ സിഗ്നലിനായി കാത്ത് നിൽക്കുന്ന മറ്റുവാഹനങ്ങൾക്കിടയിൽ ലോറികളെത്തി ചരക്കിറക്കുന്നത് പതിവാണ്. സർക്കിളിന് വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ തടസ്സമില്ലാതെ മാവുങ്കാൽ റോഡിൽ പ്രവേശിക്കാനാവും. അതിനിടയിലാണ് ചരക്കിറക്കുന്നത്. ഇരുചക്ര വാഹനങ്ങൾ കുരുക്കിൽപ്പെട്ട് അപകടാവസ്ഥയിലാവുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
പ്രധാന നഗരങ്ങളിൽ ചരക്കിറക്കാനും കയറ്റാനും പ്രത്യേക സമയം നൽകുന്ന രീതിയുണ്ട്. എന്നാൽ ഇവിടെ അത്തരത്തിലുള്ള സംവിധാനമൊന്നുമില്ല. ഗതാഗതത്തിരക്ക് കൂടുന്ന സമയങ്ങളിൽ ചരക്ക് ലോറികളിൽ നിന്നുള്ള ചരക്കിറക്കൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നതിന് പുറമെ അപകട സാധ്യതയ്ക്കിടയാക്കുന്നുണ്ട്.