ലേറ്റസ്റ്റ്  പത്രമാപ്പീസിന്  കല്ലെറിഞ്ഞ മാമു ഷാജിക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പത്രസ്ഥാപനത്തിന് മുന്നിൽ ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും, സ്ഥാപനത്തിന്റെ  ഗെയിറ്റ് വെളിച്ചം കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഏപ്രിൽ 11-ന് സന്ധ്യയ്ക്ക് 7 മണിക്കാണ് ലേറ്റസ്റ്റ് പത്രമാപ്പീസിന്റെ ഗേറ്റ് യുവാവ് എറിഞ്ഞുതകർത്തത്.

പത്രസ്ഥാപനത്തിന് മുന്നിൽ ബഹളമുണ്ടാക്കിയതിനെ സ്ഥാപനത്തിന്റെ സുരക്ഷാ ജീവനക്കാരൻ കെ. സുന്ദരൻ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ കൊവ്വൽപ്പള്ളിയിലെ മാമു ഷാജിയാണ് ഗെയ്റ്റിന്റെ ലൈറ്റ് എറിഞ്ഞുടച്ചത്. മാമു ഷാജി ലേറ്റസ്റ്റിലേക്ക് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ലേറ്റസ്റ്റിന് കല്ലെറിഞ്ഞതിന് നേരത്തെയും മാമുഷാജിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ലേറ്റസ്റ്റ് സുരക്ഷാ ജീവനക്കാരൻ മാതോത്ത് സുന്ദരന്റെ പരാതിയിലാണ് കേസ്.

Read Previous

നോമ്പിനിടയിൽ നീറ്റലായി വീട്ടമ്മയുടെ മരണം

Read Next

പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു