താക്കോലിനെച്ചൊല്ലി തർക്കം : ഗൃഹനാഥന് വെട്ടേറ്റു

ബേക്കൽ : താക്കോൽ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചവർക്കെതിരെ വധശ്രമത്തിന് കേസ്. ഇന്നലെ സന്ധ്യയ്ക്ക് തച്ചങ്ങാട് പാലത്തോടിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തച്ചങ്ങാട് പാലത്താട് ഹൗസിലെ കുഞ്ഞിരാമന്റെ മകൻ ഏ. രാമകൃഷ്ണനെയാണ് 55, അയൽവാസികളായ അഭിലാഷ്, അശോകൻ എന്നിവർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്.

രാമകൃഷ്ണന്റെ വീടിന്റെ താക്കോൽ കാണാതായതിനെക്കുറിച്ച് അദ്ദേഹം അയൽവാസികളോട് അന്വേഷിച്ചിരുന്നു. ഇതെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ യുവാക്കൾ രാമകൃഷ്ണനെ മർദ്ദിക്കുകയും വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് രാമകൃഷ്ണൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Previous

15 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു

Read Next

ജോലിക്ക് പുറപ്പെട്ട സ്ത്രീയെ കാണാനില്ല