ജോലിക്ക് പുറപ്പെട്ട സ്ത്രീയെ കാണാനില്ല

ചിറ്റാരിക്കാൽ : ഹോം നഴ്സിങ്ങ് സ്ഥാപനത്തിലേക്ക് 3 മാസം മുമ്പ് ജോലിക്ക് പുറപ്പെട്ട 55 കാരിയെ കാണാനില്ല. പാലാവയൽ കുണ്ടാരത്തിലെ ദാമോദരന്റെ ഭാര്യ അമ്മിണിയെയാണ് ജനുവരിയിൽ പുളിങ്ങോം കോഴിച്ചാലിലെ തറവാട്ട് വീട്ടിൽ നിന്നും കാണാതായത്. ആലക്കോട്ടെ ഹോം നഴ്സിങ്ങ് സ്ഥാപനത്തിലേക്കെന്ന് പറഞ്ഞാണ് അമ്മിണി വീട്ടിൽ നിന്നും പുറപ്പെട്ടത്. വീട്ടിൽ നിന്നും പുറപ്പെട്ട ഇവർ ചെറുപുഴയിൽ ബസ്സിറങ്ങുന്നത് കണ്ടവരുണ്ട്. ഇതിന് ശേഷം അമ്മിണിയെ കണ്ടവരില്ല. അമ്മിണിയുടെ മകൾ ഷീജ മധുവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read Previous

താക്കോലിനെച്ചൊല്ലി തർക്കം : ഗൃഹനാഥന് വെട്ടേറ്റു

Read Next

വർക്ക് ഷോപ്പിൽ മോഷണം : നാടോടി യുവതി റിമാന്റിൽ