തളങ്കരയിൽ സദാചാര ഗുണ്ട ആക്രമണം വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നു

കാസർകോട് : തളങ്കരയിൽ സഹപാഠികളോട് സംസാരിച്ചു നിന്ന വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ചുതകർത്ത സദാചാര ഗുണ്ടയെ കാസർകോട് പോലീസ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റ് ചെയ്തു. തളങ്കര മാലിക് ദീനാർ ആശുപത്രിക്ക് സമീപം സഹപാഠികളോട് സംസാരിക്കുകയായിരുന്ന കാസർകോട് പൈക്കയിലെ ഹർഷിതിനെയാണ് 19, കാസർകോട് തായലങ്ങാടിയിലെ ഹസൈനാർ 49, മർദ്ദിച്ചത്.

കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഹസൈനാർ കാർ നിർത്തി വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വകാര്യ ലാബിലെ വിദ്യാർത്ഥിയായ ഹർഷിതിന്റെ കർണ്ണപുടം മർദ്ദനത്തിൽ തകർന്നു. പ്രവാസിയായ ഹസൈനാർ, ഹർഷിത് സഹപാഠികളായ പെൺകുട്ടികളുമായി റോഡരികിൽ സംസാരിച്ചു നിൽക്കുന്നത് ഇഷ്ടപ്പെടാത്തതിനെത്തുടർന്നാണ് സദാചാര ഗുണ്ടായിസം നടപ്പാക്കിയത്.

LatestDaily

Read Previous

യുവ ഭർതൃമതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസ്സ്

Read Next

കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് ഡോ. കെ. പി. കൃഷ്ണൻ നായരുടെ നാമം