മർച്ചന്റ്സ് യൂത്ത് വിംഗിൽ നിന്ന് മൂന്നുപേരെ സസ്പെന്റ് ചെയ്തു

കാഞ്ഞങ്ങാട് : മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് മൂന്നുപേരെ യൂത്ത് വിംഗിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പ്രസിഡണ്ട് സി.കെ. ആസിഫിന്റെ അധ്യക്ഷതയിൽ ചേർന്ന യൂത്ത് വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് യോഗമാണ് സമീർ ഡിസൈൻ, ഫഹദ്, നൗഷാദ് എന്നിവരെ സസ്പെന്റ് ചെയ്തത്.

മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിരന്തരമായി അപവാദ പ്രചാരണം നടത്തുകയും സംഘടനയുടെ സൽപ്പേരിന് കളങ്കം ചാർത്തുകയും ചെയ്തതിന്റെ പേരിലാണ് മൂന്ന് യൂത്ത് വിംഗ് പ്രവർത്തകരെ സസ്പെന്റ്  ചെയ്തത്. നഗരത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ കഴിഞ്ഞ ദിവസം മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തതിനെതിരെയായിരുന്നു സമൂഹമാധ്യമങ്ങളിൽ അസോസിയേഷൻ നേതാക്കൾക്കെതിരെ ദുഷ്പ്രചാരണം നടചത്തിയത്.

കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷനെതിരെ സമീപകാലത്തായി ചിലർ നടത്തിവരുന്ന തെറ്റായ പ്രചാരണങ്ങൾ കഴിഞ്ഞ ദിവസങ്ങളായി അതിര് വിടുകയാണെന്ന് യൂത്ത് വിംഗ് വിലയിരുത്തി. അസോസിയേഷനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ പ്രാരംഭമായാണ് യൂത്ത് വിംഗ് നേതാക്കളെ സസ്പെന്റ് ചെയ്തത്.

LatestDaily

Read Previous

പോലീസ് സ്റ്റേഷനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം

Read Next

അശോകന്റെ പൊടിപോലുമില്ല പോലീസ് ഇരുട്ടിൽ തപ്പുന്നു