യുവ ഭർതൃമതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസ്സ്

കാഞ്ഞങ്ങാട് : യുവ ഭർതൃമതി അതിഞ്ഞാൽ തെക്കേപ്പുറത്തെ മെഹ്റുന്നീസയുടെ പടം സ്വന്തം ഭർതൃ സഹോദരി പുത്രന്റെ പടത്തോടൊപ്പം മോർഫ് ചെയ്ത് പകർത്തി ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ കോടതി നിർദ്ദേശാനുസരണം ഹൊസ്ദുർഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. അതിഞ്ഞാൽ തെക്കേപ്പുറത്ത് ഭർത്താവും, കുട്ടികളോടുമൊപ്പം താമസിക്കുന്ന മെഹ്റുന്നീസയുടെ പരാതിയിലാണ് ഐടി ആക്ട് സെക്ഷൻ 67 – എ യും ഇന്ത്യൻ ശിക്ഷാ നിയമം 384 റെഡ് വിത് 34 വകുപ്പുകൾ ചേർത്ത് ഹൊസ്ദുർഗ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ്സിൽ അജാനൂർ കൊളവയൽ കാറ്റാടിയിൽ താമസിക്കുന്ന യുവഭർതൃമതി സൗധ 37, ഒന്നാം പ്രതിയും, അതിഞ്ഞാൽ ജുമാ മസ്ജിദ് പരിസരത്ത് താമസിക്കുന്ന റമീസ് 35, രണ്ടാം പ്രതിയുമാണ്.

പരാതിക്കാരിയായ ഭർതൃമതിയുമായി ഒന്നാം പ്രതി സൗധയ്ക്കുള്ള മുൻവൈരാഗ്യം മൂലം പരാതിക്കാരി മെഹ്റുന്നീസയുടെയും ഭർതൃസഹോദരന്റെയും പടങ്ങൾ മോർഫ് ചെയ്ത് പോസ്റ്റുകളുണ്ടാക്കിയാണ് ഇൻസ്റ്റഗ്രാമിൽ നാടുനീളെ പ്രചരിപ്പിച്ചത്. ഈ പടങ്ങൾ ഗൾഫ് നാടുകളിലും  പടർന്നുപിടിച്ചു. പടങ്ങൾ  മോർഫ് ചെയ്യാൻ സൗധയ്ക്ക് കൂട്ടുനിന്നത് അതിഞ്ഞാൽ സ്വദേശി ബംഗ്ളൂരിൽ ജോലി ചെയ്യുന്ന പി.പി.ഹനീഫയാണെന്ന് പുറത്ത് വിട്ടത് ഈ കേസിലെ രണ്ടാം പ്രതി റമീസാണ്. റമീസിന്റെ വീഡിയോ ക്ലിപ്പിംഗ്സ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റമീസ് മെഹ്റുന്നീസയോട് സംസാരിക്കുന്ന ശബ്ദരേഖയിലാണ് റമീസിന്റെ പേര് പുറത്തുവന്നത്.

മെഹ്റുന്നീസയുടെ പടങ്ങൾ മോർഫ് ചെയ്ത് ഒരുക്കിവെച്ച ശേഷം ഇവ പുറത്തുവിടുമെന്ന്  യുവ ഭർതൃമതിയെ ഭീഷണിപ്പെടുത്തിയത്. അതിഞ്ഞാലിലെ റമീസാണ്. ബംഗളൂരുവിൽ ജോലിയുള്ള  പി.പി. ഹനീഫയും റമീസും അടുത്ത ചങ്ങാതിമാരാണ്. റമീസും, ഹനീഫയും, സൗധയുമടക്കമുള്ള മൂന്നംഗ സംഘം ഗൂഢാലോചന നടത്തിയാണ് യുവഭർതൃമതിയും  ഭർതൃ സഹോദരീ പുത്രനുമടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കൊളവയൽ കാറ്റാടി സ്വദേശിനി സൗധയും പി. പി. ഹനീഫയും അടുത്ത സുഹൃദ് ബന്ധത്തിലാണ്. സൗധയുടെ ഭർത്താവ് ദുബായിലാണ്.

മെഹ്റുന്നീസയുടെ ചിത്രങ്ങൾ സൗധ ഹനീഫയ്ക്ക് കൈമാറുകയായും ഹനീഫ ചിത്രങ്ങൾ മോർഫ് ചെയ്ത ശേഷം കേസ്സിലെ രണ്ടം പ്രതി റമീസിന് കൈമാറുകയും, റമീസ് പരാതിക്കാരി മെഹ്റുന്നീസയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയും  ചെയ്തു. മെഹ്റുന്നീസ മൂന്ന് ലക്ഷം  രൂപ കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പി.പി.ഹനീഫയുടെ നേതൃത്വത്തിൽ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും വാട്ട്സാപ്പിലും വ്യാപകമായി പ്രചരിപ്പിച്ചത്. കേസ്സിൽ സൗധയുടെ മൊഴി ഒരു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ.പി.ഷൈൻ രേഖപ്പെടുത്തി.

ഈ മൊഴിയുടെ ബലത്തിൽ റമീസിനെ  ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചുവെങ്കിലും, ഇപ്പോൾ നാട്ടിലുള്ള റമീസ് പോലീസിൽ ഹാജരായില്ല. ഏതാനും ക്രിമിനൽ കേസ്സുകളിൽ പ്രതിയായ റമീസിന്റെ പേരിൽ ഹൊസ്ദുർഗ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. റമീസ് ഒളിവിലാണ്. ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിന്റെ സൂത്രധാരൻ ബംഗളൂരിലുള്ള പി.പി.ഹനീഫയാണ്. ഹനീഫയെ ഈ കേസ്സിൽ മൂന്നാം പ്രതിയാക്കാനുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന്റെ കൈയ്യിലുണ്ട്.

LatestDaily

Read Previous

തെരുവ് വിളക്കിന് വ്യാപാരികളുടെ പ്രതിഷേധ ജ്വാല

Read Next

തളങ്കരയിൽ സദാചാര ഗുണ്ട ആക്രമണം വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നു