ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിൽ ഏപ്രിൽ 30- ന് മന്ത്രി എം. വി. ഗോവിന്ദൻ ഉദ്ഘാടനം നിർവ്വഹിക്കാൻ പോകുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് അന്തരിച്ച കാഞ്ഞങ്ങാട്ടെ ആതുര ശുശ്രൂഷകൻ ഡോ. കെ. പി. കൃഷ്ണൻ നായരുടെ പേരിടാൻ ധാരണയായി. സിപിഎം നേതാവ് അഡ്വ. പി. അപ്പുക്കുട്ടനാണ് ആശുപത്രി കമ്മിറ്റിയുടെ പ്രസിഡണ്ട്. സഹകരണ മേഖലയിൽ പത്തുവർഷം മുമ്പ് റജിസ്റ്റർ ചെയ്ത ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്.
അന്തരിച്ച കാഞ്ഞങ്ങാട്ടെ ആദ്യകാല എംബിബിഎസ് ഡോക്ടർ കെ. പി. കൃഷ്ണൻനായർ 50 വർഷം മുമ്പ് സ്ഥാപിച്ച സ്വകാര്യ ആശുപത്രിയാണ് കോട്ടച്ചേരി കുന്നുമ്മലിൽ പ്രവർത്തിക്കുന്ന കൃഷ്ണാ നഴ്സിംഗ് ഹോം. ഡോ. കെ. പി. കൃഷ്ണൻനായരുടെ മരണാനന്തരം അദ്ദേഹത്തിന്റെ മകൻ ഡോ. കൃഷ്ണൻ വി. നായരാണ് ഈ ആശുപത്രി നടത്തിയിരുന്നത്. ഡോ. കൃഷ്ണൻ വി. നായർ പത്തുവർഷക്കാലമായി ഒാസ്ട്രേലിയയിലാണ്.
ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ഡോ. കൃഷ്ണൻ വി. നായരും കെ. പി. കൃഷ്ണൻ നായരുടെ പത്്നി സതീദേവിയും മറ്റും ചേർന്ന് ആശുപത്രി സഹകരാണാശുപത്രിക്ക് വിട്ടു കൊടുക്കാൻ ധാരണയായി. ആശുപത്രി കെട്ടിടവും ചികിൽസാ ഉപകരണങ്ങളും മറ്റും പ്രതിമാസ വാടക തീരുമാനിച്ച് സഹകരണ ആശുപത്രിക്ക് കൈമാറിക്കഴിഞ്ഞു. ആശുപത്രിയുടെ പേര് ഇനി ഡോ. കെ. പി. കെ. നായർ സഹകരണാശുപത്രി എന്നായി മാറ്റാനും ധാരണയായിട്ടുണ്ട്.