തെരുവ് വിളക്കിന് വ്യാപാരികളുടെ പ്രതിഷേധ ജ്വാല

കാഞ്ഞങ്ങാട് : നഗരത്തിന്റെ പ്രധാന വീഥിയിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ ജ്വാല തീർത്തു. മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാലയ്ക്ക് ബസ് സ്റ്റാന്റ് പരിസരത്ത് പ്രസിഡണ്ട് സി. യൂസഫ് ഹാജി തിരിതെളിച്ചു. ജനറൽ സിക്രട്ടറി കെ. വി. ലക്ഷ്മണൻ മറ്റു ഭാരവാഹികളായ ഏ. സുബൈർ, ഗിരീഷ് നായക്ക്, ഏ. ഹമീദ് ഹാജി, സിബി മദർ ഇന്ത്യ, ഐശ്വര്യ കുമാരൻ, എം. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

റിട്ട. അധ്യാപകൻ തൂങ്ങി മരിച്ചു

Read Next

യുവ ഭർതൃമതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസ്സ്