പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 6 വർഷം തടവും പിഴയും

ഹോസ്ദുർഗ്ഗ് : പതിനഞ്ചുകാരിയെ പീഢനത്തിനിരയാക്കിയ 66 കാരന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം പിഴയും. 2017 മെയ് 22-ന് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. കൊടക്കാട് ഓലാട്ടെ വ്യപാരി സുന്ദരനാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. കടയിൽ നിന്നും സാധനം വാങ്ങി തിരികെ  പോകുകയായിരുന്ന പെൺകുട്ടിയെ സുന്ദരൻ പിന്തുടർന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ സുന്ദരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കാഞ്ഞങ്ങാട് അതിവേഗ പോക്സോ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. പോക്സോ കോടതി ജഡ്ജ് സുരേഷ്കുമാറാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.

Read Previous

സുധാകരനെ പുറത്ത് ചാടിക്കാൻ നീക്കം

Read Next

അപകടമരണം; കാർ ഡ്രൈവർക്കെതിരെ കേസ്