ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് : മദ്യലഹരിയിൽ പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ റിമാന്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ബളാൽ കല്ലഞ്ചിറയിൽ കഴിഞ്ഞ ദിവസമാണ് വധശ്രമം. കല്ലഞ്ചിറ കമലപ്ലാവ് കോളനിയിലെ കാരിയനെയാണ് 75, മകൻ മദ്യലഹരിയിൽ കോടാലി കൊണ്ട് വെട്ടിയത്. തലനാരിഴയ്ക്കാണ് കാരിയന്റെ ജീവൻ രക്ഷപ്പെട്ടത്. വെട്ടേറ്റ് ഇദ്ദേഹത്തിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാരിയന്റെ ഭാര്യ നീലിയുടെ 60, പരാതിയിൽ മകൻ രാഘവനെതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്തു. പോലീസ് ഇൻസ്പെക്ടർ എൻ. ഒ. സിബിയുടെ നിർദ്ദേശത്തെത്തുടർന്ന് എസ്ഐ, എം.വി. വിജയകുമാർ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതി രാഘവനെ റിമാന്റ് ചെയ്തു. സ്ഥിര മദ്യപാനിയായ രാഘവൻ മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു.