ഭീഷണി ശബ്ദരേഖ മടിക്കൈയിൽ പടർന്നു

മടിക്കൈ: യുവാവ് മൂത്ത സഹോദര ഭാര്യയെ സെൽഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ മടിക്കൈയിൽ ജനങ്ങൾക്കിടയിൽ പടർന്നു. കൂലിത്തൊഴിലാളി രാജീവൻ സ്വന്തം സഹോദരന്റെ അന്യമതക്കാരിയായ ഭാര്യ സുമിയെ 40, സെൽഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് 290 പേരുള്ള എരിക്കുളം ആലമ്പാടി സ്കൂൾ പിടിഏയുടെ  വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്.

ഈ അശ്ലീല ശബ്ദരേഖ പിന്നീട് മറ്റു ഗ്രൂപ്പുകളിൽ കയറിക്കൂടുകയും, മടിക്കൈ നാട്ടിലാകെ പടരുകയും ചെയ്തു. രാജീവൻ, തന്നെ സെൽഫോണിൽ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്ന് സുമി സിപിഎം എരിക്കുളം ലോക്കൽ സിക്രട്ടറി മണിയറ  ബാലകൃഷ്ണനോട്  പരാതിപ്പെട്ടിരുന്നു. രാജീവന്റെ തെറി ശബ്ദം റെക്കോർഡ് ചെയ്യാൻ സുമിക്ക് നിർദ്ദേശം നൽകിയത് ലോക്കൽ സിക്രട്ടറിയാണെന്ന് പറയുന്നു. സുമി റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശം പാർട്ടി ലോക്കൽ സിക്രട്ടറി മണിയറ ബാലകൃഷ്ണന്  ഷെയർ ചെയ്യുകയും ചെയ്തു.

ലോക്കൽ സിക്രട്ടറിയുടെ കൈയ്യിൽ നിന്നാണ് തെറി ശബ്ദരേഖ പുറത്തു പോയതെന്ന് പറയുന്നു. ആലമ്പാടി സ്കൂൾ പിടിഏ ഗ്രൂപ്പിലുള്ള 290 അധ്യാപകരും രക്ഷാകർത്താക്കളും , രാജീവൻ സ്വന്തം സഹോദര ഭാര്യയെ വിളിച്ച തെറിയിൽ  അന്തം വിട്ടുനിൽക്കുകയാണ്. സഹോദര ഭാര്യയോട് ഒരിക്കലും പാടില്ലാത്ത തെറിയഭിഷേകമാണ് രാജീവൻ നടത്തിയത്. സുമി കൃസ്ത്യൻ യുവതിയാണ്. സ്കൂൾ ഗ്രൂപ്പിൽ പടർന്ന തെറി ശബ്ദരേഖ കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും പടർന്നു പിടിച്ചു.

LatestDaily

Read Previous

തെരുവിന്റെ മക്കൾക്ക്  വിഷു സദ്യയൊരുക്കി നന്മ മരം

Read Next

ഭർതൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് റിമാന്റിൽ