തെരുവിന്റെ മക്കൾക്ക്  വിഷു സദ്യയൊരുക്കി നന്മ മരം

കാഞ്ഞങ്ങാട്: തെരുവിന്റെ മക്കൾക്ക് വിഭവസമൃദ്ധമായ വിഷു സദ്യ ഒരുക്കി നന്മമരം മരം കാഞ്ഞങ്ങാട്. പച്ചടി കിച്ചടി എരിശ്ശേരി പുളിശ്ശേരി സാമ്പാർ എന്നിങ്ങനെ വിവിധ കൂട്ടം കറികളും ചോറും പായസവും കഴിച്ചിറങ്ങിയ അഗതികളുടെ മനസ്സിൽ സദ്യ മായാത്ത അനുഭവമായി. ഇന്നലെ ഉച്ചയ്ക്ക് കോട്ടച്ചേരി നന്മ മരച്ചുവട്ടിൽ നഗരസഭ മുൻ ചെയർമാൻ വി.വി  രമേശൻ തെരുവിന്റെ മക്കളുടെ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു.

നന്മ മരം വൈസ് പ്രസിഡണ്ട് എൻ ഗംഗാധരൻ അധ്യക്ഷനായി. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് പ്രസംഗിച്ചു ഏതാനും പേർക്ക് വിഷുക്കോടിയും സമ്മാനിച്ചു. നന്മമരം ഭാരവാഹികളായ മൊയ്തു പടന്നക്കാട് രാജൻ വി.  ബാലൂർ സലാം കേരള, ഹരീഷ് ദൃശ്യ, വിനോദ് സന്തോഷ് കുശാൽനഗർ രതീഷ് കുശാൽനഗർ, സിന്ധു , ടി കെ വിനോദ് എന്നിവർ സംബന്ധിച്ചു സെക്രട്ടറി  ഉണ്ണികൃഷ്ണൻ കിണാനൂർ സ്വാഗതവും ബിബി കെ ജോസ് നന്ദിയും പറഞ്ഞു നൂറിൽ പരം പേർ പങ്കെടുത്തു.

Read Previous

പിതാവിനെ കോടാലികൊണ്ട് വെട്ടിയ മകൻ റിമാന്റിൽ

Read Next

ഭീഷണി ശബ്ദരേഖ മടിക്കൈയിൽ പടർന്നു