സൈക്കിൾ യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു

തൃക്കരിപ്പൂർ : പാൽ കയറ്റി വന്ന വാഹനമിടിച്ച് 50 കാരൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്നയാൾക്കെതിരെ ചന്തേര പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെ രാവിലെ തൃക്കരിപ്പൂർ തങ്കയം മുക്കിലാണ് സൈക്കിൾ യാത്രക്കാരനെ പാൽ കയറ്റി വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചത്. വടകര സ്വദേശിയും തൃക്കരിപ്പൂരിൽ താമസക്കാരനുമായ വടകര രാജനാണ് 50, ഇന്നലെ  നടന്ന അപകടത്തിൽ മരിച്ചത്. കാലിക്കടവ് ഭാഗത്ത് നിന്നും വന്ന കെ.എൽ. 60 എസ് 8895 എയ്സ് വാഹനം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രാജനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : എടാട്ടുമ്മൽ കിഴക്കേക്കരയിലെ സി. ലത. മകൻ : അഷ്മിത്. സംഭവത്തിൽ എയ്സ് വാഹനമോടിച്ച അഭിലാഷിനെതിരെയാണ് ചന്തേര പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.

LatestDaily

Read Previous

നഗരം തിരക്കിലമർന്നപ്പോൾ ഇടി-മിന്നലിൽ ജനം ചിതറി

Read Next

രേഷ്മ തിരോധാനം: ബിജു പൗലോസിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചു