രേഷ്മ തിരോധാനം: ബിജു പൗലോസിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചു

കാഞ്ഞങ്ങാട് : കോടോം – ബേളൂർ പഞ്ചായത്തിലെ തായന്നൂർ എണ്ണപ്പാറ മൊയോലം  കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന യുവാവിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചു. പാണത്തൂർ സ്വദേശി ബിജു പൗലോസിന്റെ പാസ്പോർട്ടാണ് പൊലീസിന്റെ അപേക്ഷയെ തുടർന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) പിടിച്ചു വെച്ചത്. ബിജു പൗലോസ് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ ഡിവൈ.എസ്.പി സി. കെ സുനിൽകുമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കോടതി നിർദ്ദേശത്തെ തുടർന്ന് ബിജു പൗലോസ് പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 15 വർഷം മുമ്പാണ് രേഷ്മയെ കാണാതായത്. ബിജു പൗലോസ് കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ പരാതി. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ബിജു പൗലോസിന്റെ വീട്ടിൽ പൊലിസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ചോറ്റുപാത്രവും കണ്ടെത്തിയിരുന്നു. ഇവ രേഷ്മയുടെതാണെന്നാണ് സംശയിക്കുന്നത്. ഇവ ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Read Previous

സൈക്കിൾ യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു

Read Next

വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം