വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം

കാസർകോട് : ബോവിക്കാനത്ത്  പത്താം തരം  വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി  കുടുംബം. ഇക്കാര്യമുന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി. മാര്‍ച്ച് 30-നാണ് ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്‌മഹത്യ. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചതോടെ,  ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്രാന്വേഷണം വേണമെന്നുമാണ് ഉയർന്നുവരുന്ന ആവശ്യം.

ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറിയായി ആത്‌മഹത്യാ കുറിപ്പ് പോസ്‌റ്റ് ചെയ്‌ത ശേഷമാണ് ഷുഹൈല ജീവനൊടുക്കിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധിക്കുകയും നാല് യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഈ യുവാക്കളെ വിശദമായി ചോദ്യം ചെയ്‌താൽ സത്യാവസ്ഥ പുറത്ത് വരുമെന്നും കുടുംബം പറയുന്നു.

Read Previous

രേഷ്മ തിരോധാനം: ബിജു പൗലോസിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചു

Read Next

പി. ബേബി അധിക്ഷേപിച്ച മടിക്കൈ പാർട്ടി എൽസി അംഗം രാജിക്കൊരുങ്ങി