ലേറ്റസ്റ്റ് ആദരിക്കുന്നു

Latest Online News

കാഞ്ഞങ്ങാട് : ജീവകാരുണ്യ പ്രവർത്തകർ,     സാമൂഹ്യപ്രവർത്തകർ  ശ്രദ്ധേയരായ യുവ ബിസിനസ്സ് സംരഭകർ എന്നീ മേഖലകളിൽ കഴിവുതെളിയിച്ചവരെ ലേറ്റസ്റ്റ് ആദരിക്കുന്നു. പ്രസിദ്ധീകരണ    രംഗത്ത് നാലുപതിറ്റാണ്ടിലെത്തി നിൽക്കുന്ന ലേറ്റസ്റ്റ് പത്രത്തിന്റെ ആഘോഷച്ചടങ്ങിൽ  ആദരവും അവാർഡുകളും വിതരണം ചെയ്യും.

അവാർഡിന്  അർഹരായ ജീവകാരുണ്യ പ്രവർത്തകരും യുവ ബിസിനസ്സ് പ്രതിഭകളും സാമൂഹ്യ പ്രവർത്തകരും സ്വന്തം കൈപ്പടയിൽ തയ്യാറാക്കുന്ന അപേക്ഷകൾ മാനേജിംഗ് എഡിറ്റർ, ലേറ്റസ്റ്റ് ന്യൂസ് പേപ്പർ പി.ഒ.കാഞ്ഞങ്ങാട് സൗത്ത് 671531 എന്ന വിലാസത്തിൽ തപ്പാലിലോ me@latestonline.in എന്ന മെയിലിലോ അയക്കേണ്ടതാണ്. ഫോട്ടോ കൂടി അടക്കം ചെയ്യുക.

അർഹരായ ജീവകാരുണ്യ പ്രവർത്തകരെയും, ബിസിനസ്സ് സംരംഭകരെയും, സാമൂഹ്യപ്രവർത്തകരെയും  പൊതുജനങ്ങൾക്കും നിർദ്ദേശിക്കാവുന്നതാണ്. വിദഗ്ധ സമിതി അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും  2022 മെയ് 30 ന് മുമ്പ് അവാർഡ് പ്രഖ്യാപിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലേറ്റസ്റ്റ് വിഷൻ വേനൽമഴ സീസൺ – 5 ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുന്നതാണ്. അപേക്ഷകൾ ലേറ്റസ്റ്റിൽ ലഭിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ 23 ആണ്.

LatestDaily

Read Previous

കിഴക്കുംകര-വെള്ളിക്കോത്ത് റോഡിൽ ഗതാഗത നിയന്ത്രണം

Read Next

അഗ്നി രക്ഷാ ഉദ്യോഗസ്ഥന് നേരെ മുഖംമൂടി ആക്രമണം