നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയും ടയറും മോഷ്ടിച്ച സംഘം അറസ്റ്റിൽ

നീലേശ്വരം:  പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററിയും ടയറും മോഷ്ടിച്ച സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. നീലേശ്വരം പോലീസ്  രജിസ്റ്റർ ചെയ്ത 27/22 നമ്പർ കേസിലെ തൊണ്ടി മുതലായ എം.എച്ച് 10 സിആർ 9673 നമ്പർ ലോറിയുടെ ബാറ്ററിയും ടയറുമാണ് കഴിഞ്ഞ ദിവസം കാണാതായത്.

സംഭവത്തിൽ മഹാരാഷ്ട്ര സത്താറ സ്വദേശികളായ പ്രവീൺ 28, ആകാശ് 23, എന്നിവരെയാണ് നീലേശ്വരം  പോലീസ് ഇന്ന് പിടികൂടിയത്. ലോറിയുടെ ടയറും ബാറ്ററിയും മോഷ്ടിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.

Read Previous

സിപിഎം പാർട്ടി കോൺഗ്രസിൽ താരമായി പിണറായി; കേരളത്തിന് നേട്ടം

Read Next

കിഴക്കുംകര-വെള്ളിക്കോത്ത് റോഡിൽ ഗതാഗത നിയന്ത്രണം