കിഴക്കുംകര-വെള്ളിക്കോത്ത് റോഡിൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് : റോഡ് പ്രവൃത്തി നടക്കുന്നതിനാൽ കിഴക്കുംകര – വെള്ളിക്കോത്ത് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് വീതികൂട്ടി കോൺക്രീറ്റ് ചെയ്യലും ഓവുചാൽ പണിയും നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ വഴി മാറിപ്പോവണം. വെള്ളിക്കോത്ത് ടൗണിലും വില്ലേജ് ഓഫീസ് പരിസരത്തും ഇന്റർലോക്കും ചെയ്യുന്നുണ്ട്. ഓട്ടോ റിക്ഷകളും ചെറിയ വാഹനങ്ങളും നിയന്ത്രണങ്ങളോടെ കടത്തിവിടും. ഇൗ മാസം 25 വരെയാണ് നിയന്ത്രണം.

Read Previous

നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയും ടയറും മോഷ്ടിച്ച സംഘം അറസ്റ്റിൽ

Read Next

ലേറ്റസ്റ്റ് ആദരിക്കുന്നു