ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

അമ്പലത്തറ : കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോട്ടപ്പാറയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ പുല്ലൂരിലെ കൃഷ്ണനാണ് ഭാര്യ ചെമ്മട്ടംവയൽ ആലൈ സ്വദേശിനിയായ ചന്ദ്രമതി 58, യെ കുത്തി പരിക്കേൽപ്പിച്ചത്

പരിക്കേറ്റ ചന്ദ്രമതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനിടെ തന്നെ മർദ്ദിക്കുകയും കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നും, തടയാൻ ശ്രമിച്ച മകളെ കൈ കൊണ്ടടിച്ചുവെന്നും ചന്ദ്രമതി അമ്പലത്തറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്പലത്തറ പോലീസ് കൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

ജീവകാരുണ്യ പ്രവർത്തകരെ മർദ്ദിച്ചതിന് 7 പേർക്കെതിരെ കേസ്

Read Next

സിപിഎം പാർട്ടി കോൺഗ്രസിൽ താരമായി പിണറായി; കേരളത്തിന് നേട്ടം