ജീവകാരുണ്യ പ്രവർത്തകരെ മർദ്ദിച്ചതിന് 7 പേർക്കെതിരെ കേസ്

ചെറുവത്തൂർ : ജീവകാരുണ്യ പ്രവർത്തകരെ തടഞ്ഞുനിർത്തി മർദ്ദിച്ചതിന് 7 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ഏപ്രിൽ 10-ന് സന്ധ്യയ്ക്കാണ് മയ്യിച്ചയിൽ ജീവകാരുണ്യ സംഘടനാ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന അതിജീവനം കൂട്ടായ്മയുടെ ഭാരവാഹികളാണ് മയ്യിച്ചയിൽ കയ്യേറ്റത്തിനിരയായത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കാനായി 20 രൂപയുടെ കൂപ്പണുമായി മയ്യിച്ചയിലെത്തിയ അഹമ്മദ് ഷാഫി 39, രാമചന്ദ്രൻ പുലിയന്നൂർ 50, രതീഷ് കുണ്ടംകുഴി എന്നിവരെയാണ് മയ്യിച്ചയിലെ ഷാജി, ദിലീപ്, കണ്ടാലറിയാവുന്ന 5 പേർ എന്നിങ്ങനെ ഏഴംഗ സംഘം ആക്രമിച്ചത്.

കൂപ്പൺ വിറ്റ് പണം പിരിക്കുന്നതിനെ എതിർത്ത സംഘം സംഘടനാ പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും തട്ടിപ്പറിച്ചിരുന്നു. സംഭവത്തിൽ പുലിയന്നൂർ ചിറവങ്ങാട്ട് രാമചന്ദ്രന്റെ പരാതിയിലാണ് 7 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്.

LatestDaily

Read Previous

കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ കാണാനില്ല

Read Next

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു