ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരപ്പ: വിനോദയാത്രയ്ക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ച ബിരിക്കുളത്തെ ബാങ്ക് ഉദ്യോഗസ്ഥന്റെ ജഢം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്ത് സംസ്കരിക്കും. പരപ്പ അർബൻ ബാങ്ക് സിക്രട്ടറി ബിരിക്കുളത്തെ പി. ഗിരീഷാണ് 44, കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ മൈസൂരൂ ചാമുണ്ഡിഹിൽസിൽ കുഴഞ്ഞു വീണ് മരിച്ചത്. ശനിയാഴ്ചയാണ് ബാങ്ക് സിക്രട്ടറിമാരുടെ സംഘം മൈസൂരുവിലേക്ക് വിനോദയാത്ര പോയത്.
ഇന്നലെ രാവിലെ ചാമുണ്ഡി ഹിൽസ് സന്ദർശിക്കുന്നതിനിടെ കുഴഞ്ഞു വീണ ഗിരീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലു, ജീവൻ രക്ഷിക്കാനായില്ല. മൈസൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം സംസ്കരിക്കും.
പരേതൻ സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി മുൻ അംഗം പി. പത്മനാഭന്റെയും കെ. ശാരദയുടെയും മകനാണ്. ഭാര്യ പി.കെ. സുജാത അധ്യാപിക വരക്കാട് ഹയർസെക്കന്ററി സ്കൂൾ, മകൻ: അഭിജിത്ത് പ്ലസ് ടു വിദ്യാർത്ഥി. സഹോദരങ്ങൾ: ശ്രീവിദ്യ അധ്യാപിക, ബിരിക്കുളം യുപി സ്കൂൾ, സിന്ധു അധ്യാപിക പനയാൽ ഏയുപിസ്കൂൾ.