പോക്സോ കേസിൽ യുവാവ് റിമാന്റിൽ

തളിപ്പറമ്പ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ  അറസ്റ്റിൽ. തളിപ്പറമ്പ്ചപ്പാരപ്പടവ് സ്വദേശി സൂരജിന്റെ മകൻ അനുരാജിനെയാണ് 19, പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശും സംഘവും അറസ്റ്റു ചെയ്തത്.ദിവസങ്ങൾക്ക് മുമ്പ് സ്റ്റേഷൻ പരിധിയിലെ14 കാരിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് മറ്റൊരു ദിവസവും പെൺകുട്ടിയെപീഡനത്തിനിരയാക്കി. യുവാവിന്റെ ഭീഷണി ഭയന്ന്  പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ചെയ്തു. മറ്റൊരു ദിവസം പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ വീട്ടുകാരും പരിസരവാസികളും പിൻതുടർന്ന് പിടികൂടാനും ശ്രമിച്ചിരുന്നു.

LatestDaily

Read Previous

സോമവേലു ചെട്ടിയാറുടെ മരണം ഹൃദയസ്തംഭനം മൂലം

Read Next

ജീവകാരുണ്യ പ്രവർത്തകരെ ആക്രമിച്ചു