ഷമ്മാസിന്റെ ജഡം സംസ്കരിച്ചു

നീലേശ്വരം  : നീലേശ്വരത്ത് തൂങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് നീലേശ്വരം മാർക്കറ്റിലെ റിയൽഎസ്റ്റേറ്റ് ഏജന്റ് ടി.അബ്ദുൾ  ഖാദറിന്റെയും റൂഖിയയുടെയും മകൻ ഷമ്മാസ് 22, വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

വ്യാഴാഴ്ച സന്ധ്യയ്ക്ക് നോമ്പ് തുറക്കാനായി വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് യുവാവിനെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താഴെയിറക്കി നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഷംന, ഷഹാന എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷണമാരംഭിച്ചു.

Read Previous

തോമസ് വിഷയത്തിൽ കെ.സുധാകരന് ക്ഷീണം

Read Next

സോമവേലു ചെട്ടിയാറുടെ മരണം ഹൃദയസ്തംഭനം മൂലം